വാളും വെട്ടുകത്തിയും ഉപയോഗിച്ച് എടിഎം തകര്‍ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

കൊല്ലം: തെന്മലയില്‍ എടിഎം കവര്‍ച്ചാ ശ്രമം. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണ് മോഷ്ടാവ് തെന്മല ജംഗ്ഷനിലെ എസ്ബിഐ എടിഎമ്മിലെത്തിയത്. വാളും വെട്ടുകത്തിയും ഉപയോഗിച്ച് എടിഎം തകര്‍ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അഞ്ച് മിനിട്ടിന് ശേഷം ശ്രമം ഉപേക്ഷിച്ച് മോഷ്ടാവ് കടന്നുകളഞ്ഞു. തെന്മല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.