തിരുവനന്തപുരത്തു നിന്നും രാത്രി ഒന്‍പത് മണിക്ക് യാത്ര തിരിച്ച ഗാലക്സി ബസ്സിലായിരുന്നു മലപ്പുറം കൊണ്ടോട്ടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി യാത്ര ചെയ്തത്. തൊട്ടടുത്ത സീററില്‍ കൊല്ലത്തു നിന്നും ആളു കയറുമെന്ന് ബസ്സ് ജീവനക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ തിരുവനന്തപുരം വിട്ടയുടന്‍ തന്നെ തൊട്ടടുത്ത സീററില്‍ മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ വന്നിരുന്നു. പിന്നീട് തന്നെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു ഉറക്കമായതിനാലും ബസ്സില്‍ ഇരുട്ടായതിനാലും മുഖം വ്യക്തമായി കണ്ടില്ലെന്നും യുവതി പറയുന്നു.
ബഹളം വെച്ചെങ്കിലും ബസ്സ് ജീവനക്കാര്‍ സഹായിച്ചില്ല. ഇയാള്‍ ബസ്സ് ജീവനക്കാരുടെ സഹായത്തോടെയാണ് അടുത്ത സീറ്റിലിരുന്നതെന്നും ജീവനക്കാരുമായി
പരിചയമുള്ള ആളാണെന്നും യുവതി പറയുന്നു. ദീര്‍ഘദൂര ബസ്സുകളില്‍ ഇതു നിത്യസംഭവമാണെന്ന് മററു യാത്രക്കാര്‍ പറഞ്ഞതായും യുവതി പറയുന്നു
ഇനി ആര്‍ക്കും ഇത്തരം പ്രശ്നങ്ങല്‍ ഉണ്ടാകരുതെന്നു കരുതിയാണ് പരാതിയുമായി മുന്നോട്ടു പോകുന്നതെന്നും യുവതി പറയുന്നു.
