ജിദ്ദ: സൗദിയില്‍ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും ട്രാഫിക് നിയമം നടപ്പിലാക്കുന്നതിനു സുരക്ഷ വിഭാഗം സുസജ്ജമാണെന്ന് ആഭ്യന്തര മന്ത്രി. വനിതകള്‍ക്കും ഡ്രൈവിംഗ് ലൈസെന്‍സ് നല്‍കാനുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വിഭാഗം സജ്ജമാണെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചത്. വനിതകള്‍ക്കും ഡ്രൈവിംഗ് ലൈസെന്‍സ് നല്‍കുന്നതോടെ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കുമുള്ള ട്രാഫിക് നിയമം നടപ്പിലാക്കുന്നതിനു രാജ്യത്തെ സുരക്ഷ വിഭാഗം സജ്ജമാണെന്ന് സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍ അറിയിച്ചു.

വനിതകള്‍ വാഹനമോടിക്കുന്ന സ്ഥിതി വരുന്നതോടെ ഡ്രൈവര്‍മാര്‍ കൂടുതല്‍ സൂഷ്മതയും ജാഗ്രതയും പാലിക്കുമെന്നും ഇത് റോഡപകടങ്ങള്‍ കുറക്കാന്‍ വഴിയൊരുക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്ന നിയമം പ്രാഭല്ല്യത്തില്‍ വരുന്നതോടെ ഇപ്പോള്‍ പുരുഷന്മാര്‍ ചെയ്യുന്ന പല ജോലികളിലും വനിതകള്‍ പ്രവേശിക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

വീട്ടു ഡ്രൈവര്‍മാരുടെ ജോലികള്‍, ടാക്‌സി സേവനം. ,റെന്റെ കാര്‍ സ്ഥാപനങ്ങള്‍ , വാഹന വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങിയ ഒട്ടനവധി ജോലികളില്‍ സ്വദേശി വനിതകള്‍ പ്രവേശിക്കുമെന്നാണ് വിലയിരുത്തുന്നത്. വനിതകള്‍ വാഹനം ഓടിക്കാന്‍ തുടങ്ങുന്നതോടെ വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ സേവനം ഗണ്യമായി കുറയും.

രാജ്യത്തെ ഏറ്റവും കൂടുതല്‍ ഹൗസ് ഡ്രൈവര്‍മാര്‍ ഫിലിപ്പൈന്‍ സ്വദേശികളാണ്.രണ്ടാം സ്ഥാനത്തു ഇന്ത്യക്കാരാണ്. സൗദിയില്‍ ജോലി ചെയ്യുന്ന 15 ലക്ഷത്തോളം ഹൗസ് ഡ്രൈവര്‍ക്ക് വര്‍ഷത്തില്‍ 24.1 ബില്യണ്‍ റിയാല്‍ ചിലവഴിക്കുന്നതായാണ് പഠന റിപ്പോര്‍ട്ട്.