അഞ്ചു ദിവസത്തേയ്ക്കു കൂടി കസ്റ്റഡിയിൽ വേണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടിരുന്നത്. കൂടുതൽ തെളിവുകള്‍ ശേഖരിക്കാന്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി നീട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടത്.  

ദില്ലി: അഗസ്ത വെസ്റ്റ്‍ ലാന്‍റ് ഹെലികോപ്ടര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യൻ മിഷേലിനെ ദില്ലി സിബിഐ കോടതി നാല് ദിവസത്തേയ്ക്ക് കൂടി സിബിഐ കസ്റ്റഡിയിൽ വിട്ടു. അഞ്ചു ദിവസത്തേയ്ക്കു കൂടി കസ്റ്റഡിയിൽ വേണമെന്നായിരുന്നു സിബിഐ ആവശ്യപ്പെട്ടിരുന്നത്. കൂടുതൽ തെളിവുകള്‍ ശേഖരിക്കാന്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കസ്റ്റഡി നീട്ടണമെന്ന് സിബിഐ ആവശ്യപ്പെട്ടത്. 

മുംബൈയിൽ കൊണ്ടു പോയി തെളിവെടുക്കേണ്ടതുണ്ടെന്നും സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതിനിടെ സ്വിറ്റ്സര്‍ലന്‍റിലും ഇറ്റലിയിലും മിഷേലിന് വേണ്ടി ഹാജരായ അഭിഭാഷകയെന്ന വാദവുമായെത്തിയ റോസ് മേരി പട്രിസിയെ മിഷേലുമായി പത്തു മിനിട്ട് സംസാരിക്കാൻ കോടതി അനുവദിച്ചു. സിബിഐ എതിര്‍പ്പ് അവഗണിച്ചാണിത്. എന്നാൽ കസ്റ്റഡിയിൽ മിഷേലിനെ കാണണമെന്ന അഭിഭാഷകയുടെ ആവശ്യം കോടതി തള്ളി.