സെൽഫിയെടുക്കുന്നതിനിടയിൽ വീണു മരിച്ചു വീണത് നാൽപത് മീറ്റർ ഉയരമുള്ള മതിലിൽ നിന്ന്
പോർച്ചുഗൽ: പോർച്ചുഗലിലെ വിനോദസഞ്ചാര കേന്ദ്രമായ ബീച്ചിൽ സെൽഫിയെടുക്കുന്നതിനിടയിൽ ഓസ്ട്രേലിയൻ ദമ്പതികൾ വീണുമരിച്ചു. സെൽഫിയെടുക്കുന്ന സമയത്ത് ബാലൻസ് നഷ്ടപ്പെട്ട് മതിലിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. നാൽപത് മീറ്റർ അടി ഉയരമുള്ള മതിലിന് മുകളിലാണ് ദമ്പതികൾ നിന്നിരുന്നത്. പോർട്ടുഗീസ് തലസ്ഥാനമായ എറിസിരയിൽ നിന്നും മുപ്പത് കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ബീച്ചിലാണ് അപകടം നടന്നത്.
മൊബൈൽ ഫോൺ താഴെ വീണതിനാലാണ് ഇവർക്ക് ബാലൻസ് നഷ്ടമായെതെന്ന് കരുതുന്നു. മതിലിന് താഴെ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. മരിച്ച സ്ത്രീക്ക് മുപ്പതും പുരുഷന് നാൽപതും പ്രായം തോന്നിക്കും. ഇവിടെ സംഭവിക്കുന്ന മിക്ക അപകടങ്ങളും സെൽഫി എടുക്കുന്നതിനിടയിൽ സംഭവിക്കുന്നതാണെന്ന് രക്ഷാപ്രവർത്തകരിലൊരാൾ അഭിപ്രായപ്പട്ടു.
