വിയന്ന: ഓസ്ട്രിയയിൽ പൊതു സ്ഥലങ്ങളിൽ മുഖം പൂർണമായി മറയ്ക്കുന്ന ശിരോവസ്ത്രം നിരോധിച്ചു. കോടതികളിലും സ്കൂളുകളിലും ഈ നിയമം ബാധകമാണ്. അടുത്ത ഒന്നരവർഷത്തേക്കാണ് നിരോധനം. ഓസ്ട്രിയൻ ചാൻസിലർ ക്രിസ്ത്യൻ കേൺ ആണ് ഇക്കാര്യം അറിയിച്ചത്.
സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ഹിജാബും (ഹെഡ് സ്കാർഫ്) മറ്റ് എല്ലാ മത്ചിഹ്നങ്ങളും നിരോധിക്കാനും ഗവൺമെന്റ് ആലോചിക്കുന്നുണ്ട്. ഓസ്ട്രിയയിലെയും, യൂറോപ്പിലെയും പുതിയ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ നിർദേശങ്ങൾ സർക്കാർ മുന്നോട്ടുവച്ചിരിക്കുന്നത്.
