Asianet News MalayalamAsianet News Malayalam

ഓട്ടോ ചാര്‍ജ് മിനിമം 30 ആകും, ടാക്സിക്ക് 200: ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു

 ഓട്ടോ മിനിമം ചാർജ് നിലവിൽ 20 രൂപയാണ്. ഇത് 30 ആക്കി വർധിപ്പിക്കണമെന്നാണ് കമ്മീഷന്റെ ശുപാർശ. ടാക്സി നിരക്ക് 150ൽ നിന്ന് 200 ആക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു

Auto and taxi fare in Kerala to go up
Author
Kerala, First Published Nov 15, 2018, 7:20 PM IST

തിരുവനന്തപുരം : നവംബർ 18 ഞായറാഴ്ച അർധരാത്രി മുതൽ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു. ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി മോട്ടോർ തൊഴിലാളി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.സംസ്ഥാനത്ത് ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ നായർ കമ്മീഷൻ ശുപാർശ ചെയ്തിരുന്നു. 

ഇത് നടപ്പിലാക്കമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. ഓട്ടോ മിനിമം ചാർജ് നിലവിൽ 20 രൂപയാണ്. ഇത് 30 ആക്കി വർധിപ്പിക്കണമെന്നാണ് കമ്മീഷന്റെ ശുപാർശ. ടാക്സി നിരക്ക് 150ൽ നിന്ന് 200 ആക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്യുന്നു. ഇന്ധന വില വർധിച്ച സാഹചര്യത്തിലാണ് കമ്മീഷൻ ശുപാർശ. 2014ലാണ് അവസാനമായി ഓട്ടോ ടാക്സി നിരക്ക് വർധിപ്പിച്ചത്.

മന്ത്രിയുമായുള്ള ചർച്ചയിൽ നിരക്ക് സംബന്ധിച്ച കാര്യങ്ങൾ തിരുമാനമായെന്നും ഡിസംബർ ഒന്നു മുതൽ നിരക്കുകൾ വർധിപ്പിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു. ഇതോടെയാണ് ചർച്ച അവസാനിപ്പിക്കാൻ തിരുമാനിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios