വിശാഖപട്ടണം: ഷോപ്പിംഗിന് പോയ സഹോദരിമാരെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശിലെ കൊമാട്ടിപല്ല സ്വദേശികളായ സ്വാതി, പവനി എന്നീ സഹോദരികള്‍ക്കാണ് ഓട്ടോ ഡ്രൈവര്‍ നരേഷില്‍ നിന്ന് ദുരനുഭവം നേരിട്ടത്. ഷോപ്പിംഗ് കഴിഞ്ഞ് ഓട്ടോയില്‍ വീട്ടിലേക്ക് തിരിച്ച് പോവുകയായിരുന്നു സഹോദരികള്‍. എന്നാല്‍ വണ്ടിയില്‍ വെച്ച് പെണ്‍കുട്ടികളെ ഇയാളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.
ബഹളം വച്ച പെണ്‍കുട്ടിലൊരാളെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചതിനെ തുടര്‍ന്ന് ഓടുന്ന വണ്ടിയില്‍ നിന്ന് പെണ്‍കുട്ടി മറിഞ്ഞ് വീണു. തുടര്‍ന്ന് വണ്ടിയിലുള്ള പെണ്‍കുട്ടി എടുത്ത് ചാടുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടികള്‍ തന്നെയാണ് വിവരം മാതാപിതാക്കളെ അറിയിക്കുന്നത്. തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ പൊലീസില്‍ നിന്ന് രക്ഷപെടുന്നതിനായി നരേഷ് ഓട്ടോ ഒരു കെട്ടിടത്തില്‍ ഇടിച്ച് മറിക്കുകയായിരുന്നു. നരേഷ് പല കേസുകളിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
