കുട്ടിയുടെ  പെരുമാറ്റത്തില്‍ അപാകത തോന്നിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. 

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് നാല് വയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ. ഒറ്റൂർ വില്ലേജിൽ ട്വിങ്കിൾ നിവാസിൽ ടിന്‍റുവാണ് അറസ്റ്റിലായത്.

നഴ്‍സറിയില്‍ കൊണ്ടു പോവുകയാണെന്ന വ്യാജേന ഓട്ടോറിക്ഷയിൽ കയറ്റി മിഠായി വാങ്ങിക്കൊടുത്ത ശേഷം ഇയാള്‍ കുട്ടിയെ തന്‍റെ വീട്ടിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ അപാകത തോന്നിയതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈന്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ടിന്‍റുവിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.