കൊച്ചി: എറണാകുളം ജില്ലയിൽ ഇന്ന് ഓട്ടോ ടാക്സി തൊഴിലാളികൾ പണിമുടക്കുന്നു. രാവിലെ 6 മുതൽ വൈകീട്ട് 6 മണി വരെയാണ് പണിമുടക്ക്. ഓൺലൈൻ ടാക്സികൾക്ക് റെയിൽവെ സ്റ്റേഷനുകളിൽ പെർമിറ്റ് അനുവദിച്ചതിനെതിരെയാണ് സംയുക്ത തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജില്ലയിൽ മൂന്ന് റെയിൽവെ സ്റ്റേഷനുകളിൽ ഓൺലൈൻ ടാക്സികൾക്ക് നൽകിയ പെർമിറ്റ് റദ്ദാക്കുക, ബസ്റ്റാൻഡുകളിൽ ഉൾപ്പടെ ഓൺലൈൻ ടാക്സി കിയോസ്കുകൾ അനുവദിക്കാനുള്ള നീക്കം തടയുക എന്നതാണ് പ്രധാന ആവശ്യം. പ്രതിഷേധം അറിയിച്ച് നാളെ സൗത്ത് റെയിൽവെ സ്റ്റേഷനുകളിലേക്ക് തൊഴിലാളികൾ പ്രകടനം നടത്തും.