കൊച്ചി: 2017ലെ ഓടക്കുഴല്‍ അവാര്‍ഡിന് കഥാകൃത്ത് അയ്മനം ജോണ്‍ അര്‍ഹനായി. അയ്മനം ജോണിന്റെ കഥകള്‍ എന്ന ചെറുകഥാസമാഹാരത്തിനാണ് പുരസ്കാരം. ദേശവും ദേശത്തനിമയും ദേശചരിത്രവും നിറയുന്നതാണ് അയ്മനം ജോണിന്റെ കഥകളെന്ന് പുരസ്കാരനിര്‍ണയ സമിതി വിലയിരുത്തി. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജി ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന പുരസ്കാരം ജിയുടെ ചരമവാര്‍ഷികദിനമായ ഫെബ്രുവരി രണ്ടിന് തൃശൂരില്‍ സമ്മാനിക്കും.