അയോധ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവർ ഉൾപ്പെട്ട ബഞ്ചാകും കേസ് പരിഗണിക്കുക.
ദില്ലി: അയോധ്യ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയി, ജസ്റ്റിസുമാരായ എസ് കെ കൗൾ, കെ എം ജോസഫ് എന്നിവർ ഉൾപ്പെട്ട ബഞ്ചാകും കേസ് പരിഗണിക്കുക. അയോധ്യയിലെ തർക്കഭൂമി മൂന്നായി വിഭജിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകൾ ഉൾപ്പടെ പതിനാറ് ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്.
കേസ് ചീഫ് ജസ്റ്റിസ് തന്നെ തുടർന്നും കേൾക്കുമോ അതോ മറ്റൊരു ബഞ്ചിലേക്ക് മാറ്റുമോ എന്ന് ഇന്ന് വ്യക്തമാകും. കേസിൽ എത്രയും വേഗം തീർപ്പ് കല്പിക്കണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
