സമയബന്ധിതമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് വാദം കേൾക്കുക
ദില്ലി: അയോധ്യ കേസില്‍ അടുത്ത മാസം നാലിന് സുപ്രീംകോടതി വാദം കേൾക്കും. സമയബന്ധിതമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് വാദം കേൾക്കുക.
അതേസമയം അയോധ്യയിലെ തർക്ക ഭൂമിയിൽ നമസ്‌കാരം അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ലക്‌നൗ ഹൈക്കോടതി തള്ളിയിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ഹര്‍ജികള്‍ നല്‍കുന്നതെന്ന് വിമര്‍ശിച്ച കോടതി ഹര്‍ജിക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിരുന്നു.
