തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർ പമ്പയുടെ ഇന്നത്തെ അവസ്ഥ കണ്ട് സ്തംഭിച്ചിരിക്കുകയാണ്. കൊച്ചുകുട്ടികളാണ് വലിയ ബുദ്ധിമുട്ട് നേരിടുന്നത്. പമ്പയിലേക്ക് വരുന്ന കൽപ്പടവുകളിലും പമ്പയാറിൻറെ തീരത്തുമെല്ലാം ഇരുന്നാണ് അയ്യപ്പഭക്തർ ക്ഷീണം മാറ്റുന്നത്.
പത്തനംതിട്ട: പ്രളയത്തിൽ പമ്പയിലെ കെട്ടിടങ്ങൾ നിലം പൊത്തിയപ്പോൾ ഒന്നിരിക്കാൻ പോലും സ്ഥലമില്ലാതെ കഷ്ടപ്പെടുകയാണ് അയ്യപ്പഭക്തർ. വിരി വെയ്ക്കാനും വിശ്രമിക്കാനുമെല്ലാം സ്ഥലം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ് ദേവസ്വം ബോർഡ്.
വിരി വെയ്ക്കാനും മറ്റ് കാര്യങ്ങൾക്കുമായി ഭക്തര്‍ക്ക് ആകെയുള്ളത് കുറച്ച് തണല്‍ മാത്രം. ഇതുപോലുമില്ലാതെ വെയിലത്ത് നിൽക്കുകയും ഇരിക്കുകയും ചെയ്യുന്നവരാണ് പലരും. വർഷങ്ങളായി തീർത്ഥാടനത്തിന് എത്തുന്ന അയ്യപ്പഭക്തർ പമ്പയുടെ ഇന്നത്തെ അവസ്ഥ കണ്ട് സ്തംഭിച്ചിരിക്കുകയാണ്.
കൊച്ചുകുട്ടികളാണ് വലിയ ബുദ്ധിമുട്ട് നേരിടുന്നത്. പമ്പ ഗണപതി കോവിലിനടുത്താണ് ഇരിക്കാൻ കുറച്ചെങ്കിലും സ്ഥലമുള്ളത്. പമ്പയിലേക്ക് വരുന്ന കൽപ്പടവുകളിലും പമ്പയാറിൻറെ തീരത്തുമെല്ലാം ഇരുന്നാണ് അയ്യപ്പഭക്തർ ക്ഷീണം മാറ്റുന്നത്.
