മണ്ഡല പൂജയ്ക്കായി ശബരിമല നട വൈകിട്ട് തുറക്കാനിരിക്കെ ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയുടെ പൂനെയിലെ ധനക്വാഡിയിലെ വീട്ടിലേക്ക് പ്രതിഷേധ നാമജപയാത്ര നടത്താനൊരുങ്ങി അയ്യപ്പകർമ്മ സമിതി
പൂനെ: മണ്ഡല പൂജയ്ക്കായി ശബരിമല നട വൈകിട്ട് തുറക്കാനിരിക്കെ ശബരിമല ദര്‍ശനത്തിനായി എത്തിയ തൃപ്തി ദേശായിയുടെ പൂനെയിലെ ധനക്വാഡിയിലെ വീട്ടിലേക്ക് പ്രതിഷേധ നാമജപയാത്ര നടത്താനൊരുങ്ങി അയ്യപ്പകർമ്മ സമിതി. മലയാളികളാണ് പ്രതിഷേധ നാമജപയാത്രയുടെ സംഘാടകര്‍. വൈകിട്ട് 5 മണിക്ക് പ്രതിഷേധം നടത്തുമെന്നാണ് വിവരം.
അതേസമയം ദര്‍ശനത്തിനായി എത്തിയ മഹാരാഷ്ട്രയിലെ ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രതിഷേധം നിമിത്തം വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാനായില്ല. എന്നാല്‍ ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് തൃപ്തി ദേശായിയും സംഘവും ഉള്ളത്. വാഹനവും താമസവും സ്വന്തം നിലയ്ക്ക് ഏർപ്പാട് ചെയ്താൽ, സുരക്ഷ ഒരുക്കാമെന്ന് പൊലീസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലുള്ള തൃപ്തി ദേശായിയുടെ മറുപടിക്ക് ശേഷം തുടർ നടപടി തീരുമാനിക്കുമെന്ന് പൊലീസ് വിശദമാക്കി.
