അയ്യപ്പ സംഗമം ഭരണഘടനാ വിരുദ്ധമോ, ആര്‍ട്ടിക്കിള്‍ 14 ന്‍റെ ലംഘനമോ അല്ലെന്ന് സര്‍ക്കാര്‍
എറണാകുളം: അയ്യപ്പനില്‍ വിശ്വസമില്ലാത്തവരാണ് ആഗോള അയ്യപ്പ സംഗമx നടത്തുന്നതെന്ന്ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ വാദിച്ചു.സനാധനധര്‍മത്തെ തുടച്ചുനീക്കണമെന്ന് ആഹ്വാനം ചെയ്തവരാണ് അയ്യപ്പസംഗമം നടത്തുന്നത് ദുരുദ്വേശത്തോടെ മതസ്ഥാപനങ്ങളുടെ പരിസരത്ത് മതപരമല്ലാത്ത ഒരു പരിപാടികളും സംഘടിപ്പിക്കരുതെന്നാണ് നിയമം അത് മറികടന്നാണ് അയ്യപ്പസംഗമം നടത്താനുള്ള തീരുമാനം സ്പോണ്‍സര്‍ ഷിപ്പ് അടക്കം ഏത് തരത്തിലും സ്വീകരിക്കുന്ന പണം മൂര്‍ത്തിയുടേതാണ് അത് മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല ഇത് സര്‍ക്കാര്‍ പരിപാടിയാണ് ദേവസ്വം ബോര്‍ഡിന്‍റെ നേതൃത്വത്തിലാണ് നടക്കുന്നത് അല്ലെന്ന് സര്‍ക്കാര്‍ പറയുന്നത് കള്ളമാണ് ദേവസ്വം ബോര്‍ഡിന്‍റെ പേരില്‍ എത്തുന്ന പണം ക്ഷേത്രകാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു ഇതില്‍ നേരത്തെ തന്നെ കോടതി വിധികളുണ്ട് അയ്യപ്പന്‍റെ പേര് ദുരുപയോഗം ചെയ്താണ് അയ്യപ്പ സംഗമമെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു
അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിരിക്കുന്നതെല്ലാം രാഷ്ട്രീയ നേതാക്കളെയാണ് വ്രതമെടുത്ത് ആചാരങ്ങള്‍ പാലിക്കുന്നവരാണ് അയ്യപ്പന്‍മാര്‍ അത്തരത്തിലുള്ള ഒരാളുപോലും സംഗമത്തില്‍ പങ്കെടുക്കുന്നില്ല പിന്നെ ഇതെങ്ങനെ അയ്യപ്പസംഗമമാകുമെന്നും ഗര്‍ജിക്കാരന്‍ ചോദിച്ചു
അയ്യപ്പ സംഗമത്തില്‍ എന്താണ് സര്‍ക്കാരിന്‍റെ റോളെന്ന് കോടതി ചോദിച്ചു. അയ്യപ്പ സംഗമം ഭരണഘടനാ വിരുദ്ധമോ, ആര്‍ട്ടിക്കിള്‍ 14 ന്‍റെ ലംഘനമോ അല്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. അയ്യപ്പ സംഗമത്തിന് പണം സ്വരൂപിക്കുന്നതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല എന്ന് കോടതി നിരീക്ഷിച്ചു അയ്യപ്പ സംഗമത്തിന് സര്‍ക്കാരോ, ദേവസ്വം ബോര്‍ഡോ ചില്ലിക്കാശ് ചെലവാക്കില്ല എന്ന് സര്‍ക്കാര്‍ അറിയിച്ചു. എല്ലാം സ്പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിക്കും
ആരൊക്കെയാണ് അയ്യപ്പ സംഗമത്തിന് ക്ഷണിച്ചതെന്ന് കോടതി ചോദിച്ചു.'എന്ത് മാനദണ്ഡം പ്രകാരമാണ് ക്ഷണിക്കുന്നത്. സാധാരണക്കാരയ ആളുകള്‍ക്ക് റജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സാധാരണക്കാര്‍ വന്നാല്‍ ശബരിമല വികസനത്തിന് ചര്‍ച്ചകള്‍ നടക്കുമോയെന്ന് കോടതി ചോദിച്ചു.മന്ത്രി ഗണേഷ് കുമാര്‍, ചിറ്റയം ഗോപ കുമാര്‍, എസ് ഹരികിഷോര്‍ ഐഎഎസ് തുടങ്ങിയ പ്രമുഖര്‍ ഇപ്പോള്‍ തന്നെ അയ്യപ്പ സംഗമത്തിന് സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി


