കൊച്ചി: സുനിൽകുമാറിന്‍റെ കത്തിന്‍റെ ആധികാരികതയെ ചോദ്യംചെയ്ത് കോടതിയില്‍ ദിലീപിന്‍റെ അഭിഭാഷകൻ . സുനിൽകുമാറിന്‍റെ കത്തിലുള്ളത് സുനിലിന്‍റെ ഭാഷയല്ലെന്ന് അഡ്വ ബി.രാമൻപിള്ള കോടതിയില്‍ വാദിച്ചു. കള്ളന്മാർ ഉണ്ടാക്കുന്ന കഥയ്ക്ക് പിന്നാലെയാണ് പൊലീസെന്നും പ്രതിഭാഗം ആരോപിച്ചു. ദിലീപിനെതിരായ ആരോപണങ്ങളത്രയും കെട്ടിച്ചമച്ചതാണെന്നും അതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് പ്രതിഭാഗം ഇന്നലെ വാദിച്ചത്. എന്നാല്‍ ദിലീപിനെതിരെ തങ്ങളുടെ കൈവശമുള്ള തെളിവുകള്‍ സംബന്ധിച്ച റിപ്പോ‍ര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം. വാദം തുടരുകയാണ്.