തിരുവനന്തപുരം: കെപിസിസി എക്സിക്യൂട്ടിവില്‍ വി.എം. സുധീരനെതിരെ കെ. ബാബുവിന്റെ രൂക്ഷ വിമര്‍ശനം. പാര്‍ട്ടിക്കു വേണ്ടാത്തവനെന്ന തോന്നലുണ്ടാക്കി തന്നെ നിര്‍ത്തുകയും തോല്‍വി വാങ്ങിത്തരുകയുമായിരുന്നെന്ന് ബാബു പറഞ്ഞു.

മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനമൊഴിഞ്ഞതുപോലെ തോല്‍വിയില്‍ പാര്‍ട്ടിക്കും ധാര്‍മിക ഉത്തരവാദിത്വമുണ്ട്. ആദര്‍ശം പറഞ്ഞാല്‍ മാത്രം പാര്‍ട്ടി ഉണ്ടാകില്ല. മദ്യ നയം അപ്രായോഗികമാണെന്നറിഞ്ഞിട്ടും നയം നടപ്പാക്കാന്‍ തന്‍ നിര്‍ബന്ധിതനാവുകയായിരുന്നു - ബാബു പറഞ്ഞു.

തന്നെ കളങ്കിതനായി ചിത്രീകരിച്ചു. മദ്യ ലോബിയുടെ ആളാക്കി മാറ്റി. ഏറ്റെടുക്കാന്‍ താത്പര്യമില്ലാതിരുന്ന വകുപ്പ് അടിച്ചേല്‍പ്പിച്ചെന്നും കെ. ബാബു പറഞ്ഞു.