Asianet News MalayalamAsianet News Malayalam

നടൻ ബാബുരാജിന് വെട്ടേറ്റു

babu raj
Author
First Published Feb 14, 2017, 7:57 AM IST

അടിമാലി: നടന്‍ ബാബുരാജിന് വെട്ടേറ്റു.അടിമാലിയിലെ ബാബുരാജിന്‍റെ റിസോര്‍ട്ടില്‍ വച്ചാണ് സംഭവം.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബാബുരാജിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

കല്ലാര്‍ സ്വദേശി സണ്ണിയാണ് ബാബുരാജിനെ വെട്ടിയത്.അടിമാലി കല്ലാര്‍ കമ്പിലൈനില്‍ ബാബുരാജിന് സ്വന്തമായി റിസോര്‍ട്ടുണ്ട്. അയല്‍വാസിയാണ് സണ്ണി.റിസോര്‍ട്ടിലെ കുളത്തില്‍ നിന്നാണ് സമീപവാസികളടക്കം വെള്ളം എടുത്തിരുന്നത്.ഇന്ന് രാവിലെ ഈ കുളം വറ്റിക്കാന്‍ ബാബുരാജ് തുനിഞ്ഞു.ഇതിനെ അയല്‍വാസികള്‍ എതിര്‍ത്തു.തുടര്‍ന്ന് തര്‍ക്കമാകുകയും കയ്യിലിരുന്ന വാക്കത്തി ഉപയോഗിച്ച് സണ്ണി ബാബുരാജിനെ വെട്ടുകയുമായിരുന്നു.

തോളിലും,നെഞ്ചിലുമായാണ് വെട്ട്. തുടര്‍ന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.പിന്നീട് കൊച്ചിയിലെത്തിച്ച ബാബുരാജിനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു
 

Follow Us:
Download App:
  • android
  • ios