മുംബൈ: മഹരാഷ്ട്രയിലെ സങ്ക്ളി ജില്ലയില്‍ പുഴയ്ക്കരികിലുള്ള ചവര്‍ക്കൂമ്പാരത്തില്‍ നിന്നും 19 ഗര്‍ഭസ്ഥ ശിശുക്കളുടെ മൃതദേഹം കണ്ടെത്തി. ഭ്രൂണഹത്യ നടത്തുന്നതിനിടയില്‍ കൊല്ലപ്പെട്ട സ്ത്രീകളെപ്പറ്റി നടത്തിയ അന്വേഷണത്തിനിടെയാണ് പൊലിസിന്‍റെ കണ്ടെത്തല്‍. ഫെബ്രുവരി 28ന് 26 വയസുള്ള ഗര്‍ഭിണിയായ സ്ത്രിയുടെ മരണത്തെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്.
ഗ്രാമത്തിലുള്ള സ്വകാര്യ ആശുപത്രിയില്‍ ദാദാസാഹെബ് കിദ്രാപൂരെ എന്ന ഡോക്ടര്‍ ഭ്രൂണഹത്യ ചെയ്യുന്നതിനിടെയാണ് യുവതി കൊല്ലപ്പെടുന്നത്. ദാദാസാഹിമ്പിന്റെ കീഴില്‍ ഭ്രൂണഹത്യ നടത്തുന്ന വലിയ റാക്കറ്റു തന്നെയുണ്ടെന്നും, ഹോമിയോപതിലാണ് ഇയാള്‍ ബിരുമെടുത്തിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തി.
യുവതിയുടെ മരണത്തില്‍ അസ്വഭാവീകതയുണ്ടെന്നുള്ള ഗ്രാമവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലിസ് കേസെടുത്തത്. മൂന്നാമത് ഗര്‍ഭിണിയായിരുന്ന യുവതി ഭര്‍ത്താവിന്‍റെ നിര്‍ബന്ധതിന് വഴങ്ങിയാണ് ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍ക്കെതിരെയും യുവതിയുടെ ഭര്‍ത്താവിനെതിരെ പൊലിസ് കേസെടുത്തു
