വീടിന് പുറത്തുകടന്നതിന് മുസ്ലീം സ്ത്രീയുടെ വിരലുകള്‍ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ അറുത്തുമാറ്റി

First Published 7, Mar 2018, 11:33 AM IST
Bajrang Dal  men chop womans fingers
Highlights
  • കന്നുകാലികളെ മേക്കാനായി പുറത്തിറങ്ങിയതായിരുന്നു ഇവര്‍
  • ഇരുവരും ആശുപത്രിയിലാണ്

അഹമ്മദാബാദ്: വീടിന് പുറത്തുകടന്നതിന് മുസ്ലീം സ്ത്രീയുടെ കൈവിരലുകള്‍ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ അറുത്തു മാറ്റിയതായി ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോട്ട് ചെയ്യുന്നു. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലിയിലെ ചഹ്ത്രാലിലെ ടൗണിലാണ് സംഭവം. റോഷന്‍ബി സയ്ദിനും (52)   മകന്‍ ഫര്‍സാനും (32) നേരെയാണ് ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണമെന്നാണ് ദ ടൈംസ് ഓഫ് ഇന്ത്യ റിപ്പോട്ട്  ചെയ്യുന്നത്.

റോഷന്‍ബിയുടെ തള്ളവിരലും ചൂണ്ടുവിരലും നടുവിരലുമാണ് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റിയത്. ആക്രമണത്തില്‍ മകന്‍റെ തലയോട്ടിക്കും കൈകള്‍ക്കും പരിക്കുപറ്റിയിട്ടുണ്ട്. ഇരുവരും ആശുപത്രിയിലാണ്. കന്നുകാലികളെ മേക്കാനായി പോയ ഇവരെ ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച ആക്രമിക്കുകയായിരുന്നെന്നും പാല്‍ വില്‍ക്കാനായി പോയ ബര്‍വാഡ് കമ്മ്യൂണിറ്റിയിലെ ഒരാളാണ് ഇവരെ രക്ഷിച്ചതെന്നും സയ്ദിന്‍റെ മരുമകന്‍ അസ്ലം സയ്ദ് പറഞ്ഞു.

ചഹ്ത്രാലിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കസ്ബാവാസില്‍ ഡിസംബര്‍ ആറിന് ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു.പിന്നീട് കഴിഞ്ഞ ഞായറാഴ്ച ആക്രമണവും നടന്നിരുന്നു. എന്നാല്‍ ഇതിന്‍റെ കാരണം വ്യക്തമല്ല.

loader