കഴിഞ്ഞ ദിവസമാണ് അലഹബാദിനെ പ്രയാഗ് രാജ് എന്ന് പേര് നൽകിയത്. ബജ്രംഗ്ദൾ ആണ് മുസാഫിർ നഗറിന്റെ പേര് മാറ്റ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഉത്തർപ്രദേശ്: ഉത്തർ പ്രദേശിലെ മുസാഫിർ നഗറിന്റെ പേര് ലക്ഷ്മിനഗർ എന്നാക്കി മാറ്റുമോ എന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ഹൈന്ദവ സംഘടനകൾ. ഉത്തർപ്രദേശിലെ മിക്ക നഗരങ്ങളുടെ പേര് മാറ്റിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് അലഹബാദിനെ പ്രയാഗ് രാജ് എന്ന് പേര് നൽകിയത്. ബജ്രംഗ്ദൾ ആണ് മുസാഫിർ നഗറിന്റെ പേര് മാറ്റ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
ഇതൊരു പുതിയ കാര്യമല്ല എന്നും1983 ൽ തന്നെ മുസാഫിർ നഗറിന്റെ പേര് മാറ്റാമോ എന്ന ആവശ്യം ഉന്നയിച്ചിരുന്നുവെന്നും മുസാഫിർ നഗർ ബിജെപി എംഎൽഎകപിൽ ദേവ് അഗർവാൾ വെളിപ്പെടുത്തുന്നു. രണ്ടായിരം വർഷം മുമ്പ് ഈ നഗരത്തെ ലക്ഷ്മിനഗർ എന്നാണ് വിളിച്ചിരുന്നതെന്ന് ബജ്രംഗ് ദൾ കൺവീനർ അങ്കുർ റാണ പറയുന്നു. എന്നാൽ ചരിത്രാധ്യാപകനായ അജയ്പാൽ താനിങ്ങനെയൊരു പേര് എങ്ങും കേട്ടിട്ടേയില്ലെന്ന് പറയുന്നു.
