മകളുടെ അന്ത്യയാത്രയെക്കുറിച്ച് അറിയാതെ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും ഭാര്യയും. ഇരുവരും അബോധാവസ്ഥയില്‍ തുടരുന്നതിനാല്‍ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം തിട്ടമംഗലത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
തിരുവനന്തപുരം: മകളുടെ അന്ത്യയാത്രയെക്കുറിച്ച് അറിയാതെ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറും ഭാര്യയും. ഇരുവരും അബോധാവസ്ഥയില്‍ തുടരുന്നതിനാല്‍ മകൾ തേജസ്വിനി ബാലയുടെ മൃതദേഹം തിട്ടമംഗലത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
വാഹനാപകടത്തിൽ പരിക്കേറ്റ ബാലഭാസ്കറിന്‍റെ നില മാറ്റമില്ലാതെ തുടരുകയാണ്. ബാലഭാസ്കർ ഇപ്പോഴും വെന്‍റിലേറ്ററിലാണുള്ളത്. ഭാര്യ ലക്ഷ്മിയ്ക്ക് ഇന്നലെ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്ന് വെന്‍റിലേറ്ററിൽ നിന്ന് മാറ്റാൻ പറ്റുമോ എന്ന് ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്.
തൃശ്ശൂര്‍ വടക്കുംനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മടങ്ങി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസമാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്കറിന്‍റെ രണ്ട് വയസ്സുള്ള മകള്‍ തേജസ്വി ബാല സംഭവസ്ഥലത്ത് വെച്ചുതന്നെ മരിക്കുകയായിരുന്നു.
