ബാലകൃഷ്ണപിള്ള - സ്കറിയ തോമസ് വിഭാഗങ്ങളുടെ ലയനനീക്കം പാളി
തിരുവനന്തപുരം: കേരളാ കോൺഗ്രസിലെ ബാലകൃഷ്ണ പിള്ള, സ്കറിയാ തോമസ് വിഭാഗങ്ങൾ തമ്മിലുള്ള ലയന നീക്കം പാളി. പദവികളെ ച്ചൊല്ലിയുള്ള തർക്കമാണ് കാരണം. ആര് ആരിൽ ലയിക്കുമെന്നതായിരുന്നു ആദ്യ പ്രശ്നം. ആദ്യധാരണ സക്റിയാ വിഭാഗത്തിലേക്ക് ലയിക്കുമെന്നായിരുന്നായിരുന്നെങ്കിലും പിന്നീട് അത് മാറി.
അങ്ങനെ ബാലകൃഷ്ണ പിള്ളയുടെ പാർട്ടിയിൽ ലയിക്കുകയാണെങ്കിൽ ചെയർമാൻ പദവി തനിക്ക് വേണമന്ന് സ്കറിയാ തോമസ് ആവശ്യപ്പെട്ടതോടെ തർക്കമായി. അല്ലെങ്കിൽ പിള്ള വിഭാഗത്തിന്‍റെ പക്കലുള്ള ക്യാബിനറ്റ് പദവിയോടെയുള്ള കോർപ്പറേഷൻ ചെയർമാൻ പദവി. അതും ബാലകൃഷ്ണ പിളള അംഗീകരിച്ചില്ല. ഇതോടെയാണ് ഇന്ന് നടക്കാനിരുന്ന ലയനപ്രഖ്യാപനം ഉപേക്ഷിച്ചത്.
ഇടുതുമുന്നണിയുടെ ഭാഗമാകാനാണ് ആർ ബാലകൃഷ്ണ പിള്ള സ്കറിയാ തോമസ് വിഭാഗവുമായി ലയിക്കാൻ തീരുമാനിച്ചത്. സിപിഎം നിർദ്ദേശ പ്രകാരം നടന്ന ലയനീക്കം തൽക്കാലം പാളിയെങ്കിലും മദ്ധ്യസ്ഥൻമാർ വഴി അനുരഞ്ജ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്.
