നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച സംഭവത്തില്‍, മാവോയിസ്റ്റുകള്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തുവെന്നതിന് തെളിവ്. കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിരുന്നുവെന്നാണ് ബാലിസ്റ്റിക് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുതിര്‍ന്ന മാവോയിസ്റ്റ് നേതാവ് രാജന്‍ ചിറ്റിലപ്പള്ളി നിലമ്പൂര്‍ കാട്ടിലുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഒരു വര്‍ഷം മുമ്പാണ് നിലമ്പൂര്‍ വനത്തില്‍ നടന്ന ഓപ്പറേഷനിലൂടെ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത എന്നിവരെ തണ്ടര്‍ബോള്‍ട്ട് സംഘം വെടിവെച്ച് കൊന്നത്.