കാണ്‍പൂര്‍: മകളുടെ ജന്മദിനത്തില്‍ വാങ്ങിയ കളര്‍ ബലൂണില്‍ പാകിസ്ഥാനെ സ്‌നേഹിക്കുന്നുവെന്ന് എഴുതിയതായി
 പരാതി. കാണ്‍പൂര്‍ സ്വദേശിയായ അജയ് പ്രതാപ് സിംഗ് വാങ്ങിയ ബലൂണിലാണ് പാകിസ്ഥാനെ സ്‌നേഹിക്കുന്നുവെന്ന് എഴുതിയിരിക്കുന്നത്.

അജയ്‌യുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാകിസ്ഥാനെ സ്‌നേഹിക്കുന്നുവെന്ന് എഴുതിയ ബലൂണ്‍ കെട്ടുകള്‍ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. കടയുടമ സണ്ണി, ബലൂണ്‍ വില്‍പ്പന നടത്തിയ സമീര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ദില്ലിയിലെ ഏറ്റവും പ്രധാനപ്പെട്ട ഹോള്‍സെയില്‍ കടയില്‍ നിന്നാണ് ബലൂണ്‍ വാങ്ങിയത്. ഈ കട വര്‍ഷങ്ങളായി നഗരത്തിലുള്ളതാണെന്നും പോലീസ് പറഞ്ഞു. കാണ്‍പൂരിലെ ഹിന്ദു യുവവാഹിനിയുടെ അഭിഭാഷകനാണ് അജയ്.

ബലൂണില്‍ ഇംഗ്ലീഷിലും ഉറുദുവില്‍ ഐ ലവ് പാകിസ്ഥാന്‍ എന്നാണ് എഴുതിയിരിക്കുന്നതെന്ന് ഇയാള്‍ പറഞ്ഞു.അതേസമയം ബലൂണില്‍ ഇങ്ങനെ എഴുതിയിിരിക്കുന്ന വിവരം തനിക്ക് അറിയില്ലെന്നും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയതാണെന്നും കടയുടമ പോലീസിനോട് പറഞ്ഞു.