പെരിന്തല്‍മണ്ണയില്‍ നിരോധിത നോട്ടുകളുടെ വന്‍ശേഖരം പിടികൂടി. ഒരു കോടി അമ്പത്തി ഒന്നു ലക്ഷത്തി ഏഴായിരം രൂപയുടെ പഴയ നോട്ടുകളാണ് പിടികൂടിയത്
സംഭവത്തില്‍ 3 പേര്‍ അറസ്ററിലായിട്ടുണ്ട്.
തിരൂവനന്തപുരം കവടിയാർ സ്വദേശി ഷംസുദീൻ, വെങ്ങാട് സ്വദേശി അബ്ബാസ്, അത്തിപറ്റ സ്വദേശി സിറാജുദീൻ എന്നിവരാണ് പിടിയിലായത്
പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിന് സമീപത്തു വെച്ചാണ് മഫ്ടിയില്‍ നിന്ന അന്വേഷണസംഘം പ്രതികളെ പിടികൂടിയത്. 1000ത്തിന്‍റയും 500 ന്‍റെയും നോട്ടുകളുമായി സംഘം വന്ന രണ്ടു കാറുകളും പിടിച്ചെടുത്തിട്ടുണ്ട്
അറസ്ററിലായ സംഘത്തിന് തമിഴ്നാട് കര്‍ണാടക സംസ്ഥാനങ്ങളിലെ ഹവാല സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്
ഇതിനു മുന്‍പ് 2 കേസുകളിലായി പ്രത്യേക അന്വേഷണസംഘം 4.5 കോടി രുപയുടെ നിരോധിത നോട്ടുകള്‍ പിടികൂടുകയും 8 പേര്‍ അറസ്ററിലാവുകയും ചെയ്തിരുന്നു
