ചെന്നൈ: രാജ്യവിരുദ്ധമെന്ന് ആരോപണം ഉന്നയിച്ച് വിദ്യാര്‍ഥി യൂണിയന്‍ മാഗസിന് ഏര്‍പ്പെടുത്തിയ വിലക്ക് പോണ്ടിച്ചേരി സര്‍വകലാശാല പിന്‍വലിച്ചു.

മാഗസിന്‍ പ്രസിദ്ധീകരിക്കാനും വിതരണം ചെയ്യാനും വൈസ് ചാന്‍സലര്‍ അനീസ ബഷീര്‍ ഖാന്‍ യൂണിയന് അനുമതി നല്‍കി. ഇതേ തുടര്‍ന്ന് വൈസ് ചാന്‍സലറുടെ സാന്നിധ്യത്തില്‍ മാഗസിന്‍ പ്രകാശനം ചെയ്ത് വിദ്യാര്‍ഥികള്‍ വിതരണം തുടങ്ങി. അച്ചടിച്ച ഏഴായിരം പ്രതികളും ആദ്യദിവസം തന്നെ വിതരണം ചെയ്തതായി മാഗസിന്‍ എഡിറ്റര്‍ അഞ്ജലി വ്യക്തമാക്കി. 

ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ചിത്രം അച്ചടിയ്ക്കുകയും, ക്യാംപസുകളിലെ കാവിവല്‍ക്കരണം എന്ന ലേഖനം പ്രസിദ്ധീകരിയ്ക്കുകയും ചെയ്തതിനാണ് മാഗസിന്റെ പ്രസിദ്ധീകരണം തടഞ്ഞുകൊണ്ട് സര്‍വകലാശാല ഉത്തരവിറക്കിയത്.