Asianet News MalayalamAsianet News Malayalam

ലൈംഗീക അതിക്രമം തടയാന്‍ പോണ്‍ വീഡിയോകള്‍ നിരോധിക്കാനൊരുങ്ങി ബിജെപി

  •  പോണ്‍ നിരോധിക്കാനുള്ള നീക്കം പരിഗണിക്കുന്നുണ്ടെന്നും മധ്യപ്രദേശ് സംസ്ഥാന ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിംഗ് പറഞ്ഞു.
Ban Porn To Stop Rapes Says Minister In Madhya Pradesh Government

ദില്ലി: വര്‍ദ്ധിച്ചുവരുന്ന ലൈംഗീകാതിക്രമം തടയാന്‍ പോണ്‍ വീഡിയോകള്‍ നിരോധിക്കാനൊരുങ്ങി മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍. പോണ്‍ വീഡിയോകള്‍ നിരോധിക്കുന്നതിലൂടെ ലൈംഗീകാതിക്രമങ്ങളെ തടയാനാകുമെന്ന് മധ്യപ്രദേശ് ബി.ജെ.പി മന്ത്രി ഭുപേന്ദ്ര സിംഗ്. പോണ്‍ വീഡിയോകളാണ്  ലൈംഗീകാതിക്രമങ്ങള്‍ക്ക് കാരണമെന്നും അതിനാല്‍ പോണ്‍ നിരോധിക്കാനുള്ള നീക്കം പരിഗണിക്കുന്നുണ്ടെന്നും സംസ്ഥാന ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിംഗ് പറഞ്ഞു.

‘വര്‍ദ്ധിച്ചുവരുന്ന ബാലപീഡനങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും കാരണം പോണ്‍ വീഡിയോകളാണെന്ന് ഞങ്ങള്‍ കരുതുന്നു. മധ്യപ്രദേശില്‍ പോണ്‍ വീഡിയോകള്‍ നിരോധിക്കാനുള്ള ആലോചനയിലാണ് ഞങ്ങള്‍. ഇക്കാര്യത്തില്‍ കേന്ദ്രത്തെ സമീപിക്കും’, ഭുപേന്ദ്ര സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മന്ത്രിയുടെ പ്രഖ്യാപനത്തിന് കടുത്ത വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 2012ല്‍ കര്‍ണാടക നിയമസഭയില്‍ ഫോണില്‍ പോണ്‍ ചിത്രങ്ങള്‍ കണ്ടതിന് പിടിയിലായ മൂന്ന് ബി.ജെ.പി എം.എല്‍.എമാരുടെ വീഡിയോകളും വിമര്‍ശകര്‍ പ്രചരിപ്പിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios