കൊച്ചി: എസ്ഡിപിഐയെ നിരോധിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേരള സർകാർ നടപടിക്ക് തയ്യാറായില്ല എങ്കിൽ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും കുമ്മനം പറഞ്ഞു.

സിപിഎം തീവ്രവാദത്തിന് കുട പിടിക്കുന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും കുമ്മനം കൊച്ചിയില്‍ പറഞ്ഞു. ഐഎസ് ഭീകര പ്രവർത്തനത്തിന്‍റെ കേന്ദ്രമായി കണ്ണൂർ മാറിയെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.