മൂന്ന് ഷട്ടറുകൾ കൂടി 170 സെന്‍റി മീറ്ററാണ് ഉയർത്തിയിട്ടുള്ളത്. ഒന്നാം ഷട്ടറിന് 70 സെൻറീമീറ്റർ ബാക്കി രണ്ട് ഷട്ടറുകൾ 50 സെൻറീമീറ്റർ വീതവുമാണ് ഉയർത്തിയിരിക്കുന്നത്

വയനാട്: ബാണാസുര ഡാം ആദ്യ ഷട്ടർ 20 സെൻറീമീറ്റർ കുടി ഉയർത്തി. ഇപ്പോൾ മൂന്ന് ഷട്ടറുകളും കൂടി 170 സെൻറീമീറ്റർ ഉയർത്തിയിട്ടുണ്ട്. ഒന്നാം ഷട്ടറിന് 70 സെൻറീമീറ്ററും ബാക്കി രണ്ട് ഷട്ടറുകൾ 50 സെൻറീമീറ്റർ വീതവുമാണ് ഉയർത്തിയിരിക്കുന്നത്. ഒരു ഷട്ടർ അഞ്ചര മീറ്റർ വരെ ഉയർത്താൻ കഴിയും അങ്ങനെയുള്ള 4 ഷട്ടറുകൾ ആണ് ബാണാസുരസാഗർ അണക്കെട്ടിന് ഉള്ളത്.

അതേസമയം മഴ ശക്തമായതിനെ തുടർന്ന് മലമ്പുഴ അണക്കെട്ടിന്‍റെ ഷട്ടറുകളും 45 സെൻറീമീറ്റർ ഉയർത്തി. കൽപാത്തി പുഴയുടെ സമീപത്തുളള താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെളളം കയറിയിട്ടുണ്ട്. 

പ്രദേശവാസികളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയതിനാൽ ആശങ്കയ്ക്ക് വകയില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലയില്‍ നാളെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.