വാളയാര്‍ അതിര്‍ത്ഥിയില്‍ സുരക്ഷ ശക്തമാക്കി കൃത്യമായ വിവരമില്ലെന്ന് പൊലീസ്

ബംഗളൂരു: കർണ്ണാടകത്തിൽ രാഷ്ട്രീയ നാടകങ്ങൾ ഇപ്പോഴും തുടരുകയാണ് . ബിജെപി എംഎല്‍എമാരെ വലവീശിപ്പിടിക്കുന്നത് ഒഴിവാക്കാനായി കോൺഗ്രസ് ജെഡിഎസ് എംഎൽഎമാരെ ബംഗളൂരുവിൽ നിന്നും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയാണ്. ഇവർ കേരളത്തിലേക്കെന്നാണ് അവസാന മണിക്കൂറുകളില്‍ ലഭിക്കുന്ന സൂചന. പൊലീസിന് ലഭിച്ച വിരവരത്തെ തുടര്‍ന്ന് വാളയാര്‍ അതിര്‍ത്ഥിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ വിവരം പൊലീസിനുമില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കര്‍ണാടകത്തില്‍ നിന്നും എംഎല്‍എമാര്‍ കേരളത്തിലെത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്നലെ 12 മണിയോടെ ജെഡിഎസ് എംഎല്‍എമാരുമായി പോയ ബസ് ഹൈദരാബാദ് റൂട്ടിലാണ് സഞ്ചരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരുടെ ബസ് കേരളത്തിലേക്ക് പോകുമെന്ന് സൂചനയുണ്ട്. വളരെ രഹസ്യമായാണ് കാര്യങ്ങള്‍ നീക്കുന്നത്. ബസുകള്‍ എവിടെയാണെന്ന് കൃത്യമായി വിവരമില്ല. സ്വകാര്യ സുരക്ഷ ജീവനക്കാരടങ്ങിയ കാറുകളുടെ അകമ്പടിയോടെയാണ് എംഎല്‍എമാര്‍ കര്‍ണാടകത്തില്‍ നിന്നും മാറ്റിയിരിക്കുന്നു.