ധാക്ക: പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ബംഗ്ലാദേശില്‍ തുന്നല്‍ക്കാരനെ വെട്ടിക്കൊന്നു. നിഖില്‍ ചന്ദ്ര ജോര്‍ദര്‍ (50) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച മധ്യ ബംഗ്ലാദേശിലെ തംഗയിലായിരുന്നു സംഭവം.

ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ റോഡരുകില്‍ നിന്ന നിഖില്‍ ചന്ദ്രയുടെ തലയിലും കഴുത്തിലും വെട്ടുകയായിരുന്നു. മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഇയാള്‍ക്കെതിരെ മുസ്‌ലിംകള്‍ നാലു വര്‍ഷം മുമ്പ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. അന്നുമുതല്‍ വധഭീഷണിയുണ്ടായിരുന്നതായും പോലീസ് പറയുന്നു.