ധാക്ക: ബംഗ്ലാദേശില്‍ ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന രണ്ട് പേരെ കഴുത്തറുത്ത് കൊന്നു. എല്‍ജിബിടി മാസിക രൂപ്ഫനിലെ എഡിറ്റര്‍ ജുല്‍ഹാസ് മന്നനും സഹപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. ഒരാള്‍ക്ക് പരിക്കേറ്റു. മൂവരും താമസിക്കുന്ന ധാക്കയിലെ വീട്ടില്‍ വച്ചായിരുന്നു ആക്രമണം. 

കൊലപാതകത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ല. രജ്ഷാഹി സര്‍വകലാശാലയിലെ പ്രൊഫസര്‍ റിസാവുല്‍ കരിം സിദ്ദിഖിയെ രണ്ട് ദിവസങ്ങള്‍ക്ക് മുന്പ് സമാനമായ രീതിയില്‍ ഇസ്ലാമിക് തീവ്രവാദികള്‍ കഴുത്തറുത്ത് കൊന്നിരുന്നു. സംഭവത്തെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ അപലപിച്ചു.