Asianet News MalayalamAsianet News Malayalam

കശ്മീരില്‍ ബാങ്ക് വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ച് പൊലീസുകാരടക്കം ഏഴ് മരണം

bank cash delivary van attacked in kashmir
Author
First Published May 1, 2017, 1:08 PM IST

ശ്രീനഗര്‍: ജമ്മു-കശ്‍മീരിലെ കുല്‍ഗാമില്‍ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന വാഹനത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് പൊലീസുകാരടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. ബാങ്കുദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍. 50 ലക്ഷത്തോളം രൂപയും നാല് തോക്കുകളും ഭീകരര്‍ തട്ടിയെടുത്തെന്ന് പൊലീസ് വ്യക്തമാക്കി. ആറ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ശ്രീനഗറില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ട് ഒരു ദിവസം പിന്നിടുമ്പോഴാണ് വീണ്ടും ആക്രമണം.

Follow Us:
Download App:
  • android
  • ios