ക്ഷേമപെൻഷൻകാരിൽ നിന്ന് പണം പിരിച്ചെന്ന പരാതിയിൽ സഹകരണവകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാർ ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്കിനോട് വിശദീകരണം തേടിയിരുന്നു.

ഒറ്റപ്പാലം: വനിതാ മതിലിന് ക്ഷേമപെൻഷൻകാരിൽ നിന്ന് പണം പിരിച്ചതിന് പാലക്കാട് ഒറ്റപ്പാലത്ത് ബാങ്ക് ജീവനക്കാരനെ ജോലിയിൽ നിന്ന് ഒഴിവാക്കി. ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്കിലെ തത്ക്കാലിക ജീവനക്കാനെതിരെ ആണ് നടപടി. ക്ഷേമപെൻഷൻകാരിൽ നിന്ന് പണം പിരിച്ചെന്ന പരാതിയിൽ സഹകരണവകുപ്പ് അസിസ്റ്റന്റ് റജിസ്ട്രാർ ഒറ്റപ്പാലം സർവീസ് സഹകരണ ബാങ്കിനോട് വിശദീകരണം തേടിയിരുന്നു. ഇതിനു ബാങ്ക് ഭരണസമിതി നൽകിയ മറുപടിയിലാണ് ജീവനക്കാരനെതിരെയുള്ള നടപടി ബാങ്ക് വ്യക്തമാക്കിയത്.