51 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ മറ്റ് സഹപ്രവർത്തകരുമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയോ വസ്തുക്കൾ വിതരണം ചെയ്യുന്നതായും കാണാം. 

സാവോ പോളോ: കംപ്യൂട്ടറിന് മുന്നിലിരുന്ന ജോലി ചെയ്യുന്ന ആളെ കണ്ട് ബാങ്കിലെത്തിയവര്‍ ആദ്യമൊന്നു ഞെട്ടി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട സൂപ്പര്‍ഹീറോ സ്പൈഡര്‍മാനാണ് മുന്നില്‍. പിന്നെയാണ് എല്ലാവര്‍ക്കും കാര്യം മനസ്സിലായത്. ബാങ്ക് ജോലിയിൽ നിന്നും രാജി വയ്ക്കുന്ന ദിവസം തനിക്കേറ്റവും പ്രിയപ്പെട്ട സൂപ്പർഹീറോയുടെ വേഷമണിഞ്ഞ് ജോലിക്കെത്തിയിരിക്കുകയാണ് ബാങ്ക് ജീവനക്കാരൻ. ബ്രസീലിലെ സാവോപോളോയിലെ ബാങ്കിലാണ് കൗതുകമുണർത്തുന്ന ഈ സംഭവം നടന്നിരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലായിരിക്കുകയാണ്. സൂപ്പർഹീറോ ആയി എത്തിയ ആളുടെ പേരോ മറ്റ് വിവരങ്ങളോ വ്യക്തമല്ല.

51 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ മറ്റ് സഹപ്രവർത്തകരുമായി സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയോ വസ്തുക്കൾ വിതരണം ചെയ്യുന്നതായും കാണാം. ചിലപ്പോൾ ജോലിയിലെ അവസാനദിനത്തിൽ സഹപ്രവർ‌ത്തകർക്ക് മധുരം നൽകി യാത്ര പറയുന്നതാകാം. ഇടയ്ക്ക് സഹപ്രവർത്തകരിലൊരാളെ ആലിം​ഗനെ ചെയ്യുന്നുണ്ട്. വാൾട്ടർ കോസ്റ്റാ എന്നയാളാണ് ഈ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.