ഇടപാടുകാര്‍ക്ക് ആവശ്യമായ തുക നല്‍കാന്‍ കഴിയുന്നില്ല.  പലയിടത്തും ജനങ്ങള്‍ അക്രമാസക്തരാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ പണം അടിയന്തരമായി എത്തിക്കണമെന്നും സംസ്ഥാനത്തെ ബാങ്കുകളുടെ പ്രതിനിധികള്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടു. അഞ്ചു ലക്ഷം രൂപയുടെ കറന്‍സി മാത്രമാണ് ഇതിനകം അച്ചടി പൂര്‍ത്തിയായത്. കറന്‍സി ക്ഷാമത്തെ കുറിച്ച് റിസര്‍വ് ബാങ്കുതന്നെ നേരിട്ട് ജനങ്ങളോട് വിശദീകരിക്കണമെന്നും ബാങ്കുകളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിന്‍റെ തിരുവനന്തപുരത്തെ റീജ്യണല്‍ ഓഫീസില്‍ നേരിട്ട് പോയാണ് ബാങ്കുകളുടെ പ്രതിനിധികള്‍ നിവേദനം നല്‍കിയത്.