കണ്ണൂർ: കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്‍റെ തളിപ്പറമ്പ് ശാഖയിൽ മുക്കുപണ്ടം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ ബാങ്ക് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തി.
സംഭവത്തിൽ ബാങ്ക് മാനേജർ ചന്ദ്രൻ, ഡെപ്യൂട്ടി മാനേജർ ടി.വി. രമ, അപ്രൈസർ ഷഡാനനൻ എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ തളിപ്പറമ്പ് പൊലീസ് പരാതി നൽകി. ഞാറ്റുവയൽ സ്വദേശി ഹസ്സൻ എന്നയാൾ പണയം വെച്ച ഒമ്പതേകാൽ പവന്‍ സ്വർണ്ണം തിരികെ എടുത്തപ്പോൾ മുക്കുപണ്ടം ലഭിച്ചതെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തുന്നത്.
