ഹരിയാനയിലാണ് സംഭവം. റോത്തക്കിലെ ബാങ്ക് മാനേജര്‍ രാജേഷ് കുമാറാണ് മരിച്ചത്. ഇദ്ദേഹം മൂന്ന് ദിവസം തുടര്‍ച്ചയായി രാപ്പകല്‍ ജോലി ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സയിലായിരുന്നു ഇദ്ദേഹമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. മൂന്ന് ദിവസമായി രാത്രിയിലും ബാങ്കില്‍ തന്നെ കിടക്കുകയായിരുന്നു അദ്ദേഹം.
രാവിലെ സെക്യൂരിറ്റി ജീവനക്കാരന്‍ മാനേജരുടെ റൂമില്‍ മുട്ടി വിളിച്ചപ്പോള്‍ പ്രതികരണം ഒന്നുമുണ്ടായില്ല. തുടര്‍ന്ന് ജീവനക്കാര്‍ മുറി തുറന്നപ്പോഴാണ് മാനേജര്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
