മധുര: ഇരുപത് കാരിയായ റഷ്യന്‍ യുവതിയെ പീഡിപ്പിച്ചതിന് മധുരയില്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. യുനൈറ്റഡ് കൊമേഷ്യല്‍ ബാങ്ക് മാനേജരായ മഹേന്ദ്ര പ്രസാദ് സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ സുഹൃത്തുക്കളാണ് യുവതിയും മഹേന്ദ്ര പ്രസാദ് സിംഗും. മഹേന്ദ്ര പ്രസാദിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യുവതി സെപ്റ്റംബര്‍ 17 ന് ഇന്ത്യയിലെത്തുന്നത്. 

സെപ്റ്റംബര്‍ 22 ന് തന്നെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി പ്രസാദ് സിംഗ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ ദുരനുഭവും ഉണ്ടാകും എന്ന് പറഞ്ഞ് ഇയാള്‍ ഭീക്ഷണിപ്പെടുത്തിയതായും യുവതി പൊലീസിനോട് പറഞ്ഞു. യുവതിയെ മെഡിക്കല്‍ പരിശോധനയ്ക്ക് അയിച്ചിരിക്കുകയാണ്. മറ്റൊരു റഷ്യന്‍ യുവതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യുവതി പീഡന വിവരം പൊലീസില്‍ പറയുന്നത്.