പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ബാങ്കില്‍ കവര്‍ച്ചാശ്രമം നടന്നത്. ബാങ്ക് കെട്ടിടത്തിന്റെ ജനലിലെ ഗ്രില്‍സ് കട്ടറുപയോഗിച്ച് മുറിച്ചാണ് മോഷ്ടാക്കള്‍ അകത്തുകയറിയത്. സിസി.ടിവി ക്യാമറയില്‍പെടാതിരിക്കാൻ കേബിള്‍ മുറിച്ചതോടെ വലിയ ശബ്ദത്തില്‍ അലാം മുഴങ്ങി.ഇതോടെ മോഷ്ടാക്കള്‍ ലോക്കര്‍ തുറക്കാൻ വേണ്ടി  കൊണ്ടുവന്ന ആയുധങ്ങളടക്കം ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു.

കാസര്‍കോഡ് എസ് പി തോംസൻ ജോസിന്‍റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പ്രതികളെക്കുറിച്ച് പൊലീസിന് ചില സൂചനകള്‍കിട്ടിയിട്ടുണ്ട്. സംസ്ഥാനത്തെ തന്നെ നടുക്കിയ കുഡ് ലു സര്‍വീസ് സഹകരണ ബാങ്ക് കവര്‍ച്ചക്കും വിജയാ ബാങ്ക് ചെറുവത്തൂര്‍ ശാഖയിലെ കവര്‍ക്കും പിന്നാലെയാണ് ജില്ലയില്‍ വീണ്ടും ബാങ്ക് കവര്‍ച്ചാ ശ്രമമുണ്ടായിട്ടുള്ളത്.