തിരുവനന്തപുരം: ബാങ്ക് യൂണിയന്‍ ഐക്യവേദി യു.എഫ്.ബി(യുനൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍) നടത്തുന്ന ബാങ്ക് ജീവനക്കാരുടെ ദേശീയ പണിമുടക്ക് ആഗസ്ത് 22ന്.
ബാങ്ക് സ്വകാര്യവത്കരണ ലയന നീക്കങ്ങള്‍ പിന്‍വലിക്കുക, കിട്ടാക്കടങ്ങള്‍ എഴുതിത്തള്ളാതിരിക്കുക, മനപ്പൂര്‍വമുള്ള വായ്പാ കുടിശ്ശിക ഉണ്ടാക്കല്‍ ക്രിമിനല്‍ കുറ്റമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
യു.എഫ്.ബിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും സെപ്റ്റംബര്‍ 15 ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
