ദില്ലി: ഇന്ന് അസാധു നോട്ടുകൾ മാറുന്നതിന് നിയന്ത്രണമുണ്ട്. മുതിർന്ന പൗരൻമാർക്ക് മാത്രമായിരിക്കും നോട്ട് മാറ്റുന്നതിന് അനുവാദമുള്ളു. ബാങ്കിന്റ് മറ്റ് ഇടപാടുകൾക്ക് നിയന്ത്രണമില്ലെന്ന് ഇന്ത്യൻ ബാങ്ക് അസോസിയേഷൻ അറിയിച്ചു. ഇന്ന് മാത്രമാണ് നിയന്ത്രണമെന്നും അസോസിയേഷൻ വ്യക്തമാക്കി. അസാധു നോട്ടുകൾ മാറ്റുന്നതിന് നിയന്ത്രണം കൊണ്ട് വന്നതോടെ ബാങ്കുകളിലെ തിരക്ക് 40 ശതമാനം കുറഞ്ഞുവെന്നും അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്