ദില്ലി: ബാങ്കുകള്‍ എല്ലാ ശാഖകളിലും ഇടപാടുകാര്‍ക്കായി വൃത്തിയുള്ള ശുചിമുറികള്‍ ഒരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകള്‍ക്കാണ് സര്‍ക്കാറിന്റെ നിര്‍ദ്ദേശം ലഭിച്ചത്. ‘സ്വച്ഛ് ഭാരത് മിഷന്റെ’ ഭാഗമായാണ് ഇത്തരമൊരു നീക്കം. 21 പൊതുമേഖലാ ബാങ്കുകള്‍ക്കുമായി രാജ്യത്ത് 1.25 ലക്ഷം ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്കുകളുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‍പോണ്‍സിബിലിറ്റി ഫണ്ടില്‍നിന്ന് സ്വച്ഛ് ഭാരത് മിഷന് സഹായം നല്‍കണമെന്നും കേന്ദ്ര ധനകാര്യ മന്ത്രാലയം സെക്രട്ടറി രാജീവ് കുമാര്‍ ട്വിറ്ററിലൂടെ നിര്‍ദേശിച്ചിട്ടുണ്ട്.