
ആലപ്പുഴയിലെയും കുട്ടനാട്ടിലെയും ചില കടകളില്‍ ഫ്യൂറഡാന്‍ ഉള്‍പ്പടെ നിരോധിച്ച കീടനാശിനികള്‍ വില്‍ക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് ഞങ്ങള്‍ എസി റോഡിലെ പണ്ടാരക്കുളം പാലത്തിനടുത്തുള്ള കടയിലെത്തി. കടയുടമയോട് സംസാരിച്ചു. നിരോധിച്ച ഫ്യൂറഡാന്‍ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ തരാന്‍ തയ്യാറായി. വിലയും പറഞ്ഞു.
ഞങ്ങളുടെ കൂടെ എത്തിയ കര്‍ഷകരോട് സംസാരിക്കുന്നതിടെ കാറില്‍ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വാര്‍ത്താ സംഘത്തെ കണ്ടതോടെ മൈബൈല്‍ ഫോണും ലാപ്പല്‍ മൈക്കും ഉള്‍പ്പടെയുള്ളവ തട്ടിപ്പറിക്കുകയായിരുന്നു. മൊബൈല്‍ ഫോണിലെ പകര്‍ത്തിയ ദൃശ്യങ്ങള്‍ മുഴുവന്‍ മായ്ച്ചു കളയുകയും ഫോണ്‍ തകരാറാക്കുകയും ചെയ്തു. തൊട്ടുപിന്നാലെ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തി. തുടര്‍ന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കടയില്‍ പരിശോധന നടത്തി.
