തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്‍ക്കോഴകേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കേസ് അന്വേഷിച്ച എസ്.പി ആര്‍ സുകേശന്‍ വെളിപ്പെടുത്തലുമായി കോടതിയിൽ. അന്ന് വിജിലന്‍സ് ഡയറക്ടറായ ശങ്കർ റെഡ്ഡി അട്ടിമറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിജിലൻസ് എസ്പി ആർ.സുകേശന്‍ ഇത് സംബന്ധിച്ച് കോടതിയില്‍ ഹർജി നല്‍കി. കേസ് ഡയറിയിൽ ശങ്കർ റെഡ്ഡി നിർബന്ധിച്ച് കൃത്രിമം നടത്തി. മാണിക്കെതിരെ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുത റിപ്പോർട്ട് റെഡ്ഡി തള്ളി. ബാർകേസിൽ തുടരന്വേഷണം നടത്തണമെന്ന് ആർ സുകേശൻ പറഞ്ഞു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയിലാണ് ഹർജി.