ദില്ലി: മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നുവെന്ന് വിജിലന്‍സ് നിയമോപദേഷ്ടാവ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍. പുതിയ തെളിവ് ലഭിച്ചാലേ തുടരന്വേഷണത്തിന് സാധ്യതയുള്ളൂവെന്നും കെഎം മാണിക്കെതിരായ കേസ് പരിഗണിക്കവേ വിജിലന്‍സ് നിയമോപദേഷ്ടകന്‍ അറിയിച്ചു. കേസില്‍ പുനരന്വേഷണത്തിന് വിജിലന്‍സ് ഒരുങ്ങുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ വാദികളില്‍ ഒരാളായ സാറജോസഫിന്‍റെ വക്കീല്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ്. വിജിലന്‍സ് നിയമോപദേഷ്ടാവിന്‍റെ പരാമര്‍ശം.
അതേസമയം കോടതിയില്‍ വിഎസ് അച്യുതാനന്ദന്‍റെയും വി മുരളീധരന്‍റെയും അഭിഭാഷകർ തമ്മിൽ കോടതിയിൽ വാക്കേറ്റം നടന്നു. വിജിലൻസ് നിയമോപദേശകന്‍റെ കോടതിയില്‍ നിലപാട് അറിയിച്ചതിന് പിന്നാലെ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് വിഎസ് കേസിൽ ഇടപെട്ടതെന്ന് വി മുരളീധരന്‍റെ വക്കീല്‍ ആരോപിച്ചു. ഇതോടെയാണ് തര്‍ക്കം നടന്നത്.
