കമ്യൂണിസ്റ്റുകാരായ വിദ്യാര്‍ത്ഥികളെ മാറ്റി നിര്‍ത്തണം
അഹമ്മദാബാദ്: ഇടത് അുഭാവികളായ വിദ്യാര്ത്ഥികള്ക്ക് എംഎസ് സര്വ്വകലാശാലയില് പ്രവേശനം നല്കരുതെന്ന് ബിജെപി നേതാവ്. ബിജെപി നേതാവും സര്വ്വകലാശാല സെനറ്റ് അംഗവുമായ ഫസ്മൂഖ് വന്ഗേലയാണ് വിവാദ പ്രസ്താവന നടത്തിയത്. കമ്യൂണിസ്റ്റുകള്ക്ക് സര്വ്വകലാശാലയില് പ്രവേശനം നല്കരുത്. അങ്ങനെ സംഭവിച്ചാല് കമ്യൂണിസ്റ്റുകള് ഗുജറാത്തിനെ കീറിമുറിക്കുമെന്നും ബിജെപി നേതാവ് പറഞ്ഞു.
സര്വ്വകലാശാലയുടെ വാര്ഷിക യോഗത്തിലാണ് ഫസ്മൂഖിന്റെ പ്രസ്താവന. പ്രവേശന സമയത്ത് തന്നെ വിദ്യാര്ത്ഥികളുടെ രാഷ്ട്രീയം മനസിലാക്കണം. എന്നിട്ട് പ്രവേശനം നല്കിയാല് മതി. വിദ്യാര്ത്ഥികള്ക്ക് കമ്യൂണിസ്റ്റ് അനുഭാവമുണ്ടെന്ന് കണ്ടാല് അവരെ മാറ്റി നിര്ത്തണം. ഗുജറാത്തില് കമ്യൂണിസ്റ്റുകള് ഇല്ല, ഇനിയൊരിക്കലും ഉണ്ടാവരുതെന്നും ബിജെപി നേതാവ് വ്യക്തമാക്കി.
