ബാര്‍കോഴക്കേസ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിജിലന്‍സ് അഢീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യുഷന്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി ആര്‍.സുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് വിജിലന്‍സ് പ്രത്യേക കോടതി കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശ പ്രകാരമാണ് എസ്.പി ആര്‍.സുകേശന്‍ മാണിയെ കുറ്റവിമുക്തനാക്കി ആദ്യം തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് വിജിലന്‍സ് ഡയറക്ട‌ര്‍ രേഖമൂലം കോടതിയെ അറിയിച്ചിട്ടുമുണ്ട്.